ദേശീയം

ഭരണം കിട്ടിയാല്‍ പട്ടേല്‍ സമുദായത്തിന് സംവരണം; കോണ്‍ഗ്രസിന്റെ ഉറപ്പു കിട്ടിയതായി ഹാര്‍ദിക് പട്ടേല്‍ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഭരണത്തിലേറിയാല്‍ പട്ടേല്‍ വിഭാഗത്തിന് സംവരണം അനുവദിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായി പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. സംവരണ കാര്യത്തില്‍ തീരുമാനമായതോടെ കോണ്‍ഗ്രസും പാടിദാറുമായി ധാരണയിലെത്തിയെന്നും അഹമ്മദാബാദില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അംഗീകരിച്ചെന്നും പാടിദാറിന് സംവരണം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഹാര്‍ദിക് വ്യക്തമാക്കി. നിലവില്‍ എസ്‌സി/ എസ്ടി/ഒബിസി എന്നിവയ്ക്കുള്ള 49 ശതമാനം റിസര്‍വേഷനില്‍ മാറ്റമില്ലാതെയായിരിക്കും പട്ടേലിന് സംവരണം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയില്‍ 12 ശതമാനം വരുന്ന പട്ടേല്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്താനാകും. അടുത്ത മാസം നടക്കുന്ന 182 അംഗ അസംബ്ലിയിലെ 60 സീറ്റുകളിലെ വിജയത്തില്‍ പട്ടേലിന്റെ പിന്തുണ കോണ്‍ഗ്രസിന് ഗുണം ചെയ്യും. സ്ഥാനാര്‍ഥിത്തം സംബന്ധിച്ച് കോണ്‍ഗ്രസുമായി ധാരണയായിട്ടില്ലെന്നും സംവരണം കൊണ്ടുവരുന്നതു വരെ പാടിദാര്‍ അനാമത് അന്തോളന്റെ പ്രവര്‍ത്തനം തുടരുമെന്നും ഹാര്‍ദിക് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം