ദേശീയം

അച്ചടിച്ച പണമെല്ലാം ബാങ്കില്‍ എത്തിക്കുകയായിരുന്നു നോട്ടു നിരോധനത്തിന്റെ ലക്ഷ്യം: വെങ്കയ്യ നായിഡു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അച്ചടിച്ചിറക്കിയ പണമെല്ലാം ബാങ്കുകളില്‍ എത്തിക്കുക തന്നെയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ശുചിമുറിയിലും കിടപ്പുമുറിയിലും പൂഴ്ത്തിവച്ചിരുന്ന പണവും ഇങ്ങനെ ബാങ്കുകളില്‍ എത്തിയിട്ടുണ്ട് എന്നതു കാണാതിരിക്കരുതെന്ന് നായിഡു പറഞ്ഞു. കൊച്ചിന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടിച്ചിറക്കിയ പണമെല്ലാം ബാങ്കില്‍ എത്തിയല്ലോ എന്നാണ് നോട്ടു നിരോധനത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. അതു തന്നെയായിരുന്നു നോട്ടു നിരോധനത്തിന്റെ ലക്ഷ്യം. ശുചിമുറിയിലും കിടപ്പുമുറിയിലും പൂഴ്ത്തിവച്ചിരുന്ന പണവും ഇങ്ങനെ ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്നു മനസിലാക്കണം. ആദായ നികുതി കൊടുക്കുന്നവരുടെ പട്ടികയിലേക്ക് പുതിയതായി 58 ലക്ഷം പേര്‍ എത്തിയതും നോട്ടുനിരോധനത്തിനു ശേഷമാണോന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു മറൈന്‍ ഡ്രൈവില്‍ വ്യായാമം ചെയ്യുന്നു (ട്വിറ്ററില്‍ പങ്കുവച്ച ചിത്രം)
 

സര്‍ക്കാരുകള്‍ സ്വകാര്യ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് നായിഡു അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ തുടക്കകാലത്ത് സര്‍ക്കാര്‍ പൊതുമേഖലയില്‍ ബിസിനസ് സംരംഭങ്ങളും ഫാക്ടറികളും തുടങ്ങിയിരുന്നു. അന്ന് അതു ശരിയായ തീരുമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിസിനസ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമല്ല. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളാണ് ഇന്നു വ്യാവസായിക മേഖലയില്‍ ആവശ്യമെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു