ദേശീയം

ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്; യുപിയില്‍ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് ആദ്യഘട്ട മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി ആരോപണം. കാണ്‍പൂരിലെ തിവാരിപൂര്‍ പോളിങ് ബൂത്ത്, നൗബാസ്ത എന്നിവിടങ്ങളിലാണ് സംഭവം. വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്കാണ് വീഴുന്നതെന്ന് വോട്ടര്‍മാര്‍ പറയുന്നു. 

തിവാരിപൂരില്‍ പരാതി ഉയര്‍ന്നതിന് ശേഷം വോട്ടിങ് തുടരുകയാണുണ്ടായത്. പരാതി ഉയര്‍ന്നപ്പോള്‍ റിട്ടേണിംഗ് ഓഫീസറെ മാറ്റിയെന്നും വോട്ടിങ്‌മെഷീന്‍ മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു. ഇ.വി.എമ്മില്‍ കൃത്രിമം നടന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് ബൂത്തിന് മുന്നില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. നൗബസ്തയിലെ 66-ാം ബൂത്തിലാണ് കൃത്രിമം കണ്ടെത്തിയത്. ഇവിടെ പ്രതിഷേധിച്ച വോട്ടര്‍മാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. 24 ജില്ലകളിലായാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം