ദേശീയം

അഴിമതി ഇല്ലാതാക്കാന്‍ ഭഗവത് ഗീത പഠിച്ചാല്‍ മതിയെന്ന് ബിജെപി മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കുരുക്ഷേത്ര:  സമൂഹത്തില്‍ നിന്ന് അഴിമതിയെ തുടച്ചുനീക്കാന്‍ ഭഗവത് ഗീത ഉപദേശം പഠിച്ചാല്‍ മതിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍.  ഇതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയരും. രാജ്യത്തെ നിയമങ്ങള്‍ക്ക് അഴിമതിയ്ക്ക് തടയിടാനെ കഴിയു. പൂര്‍ണമായി ഉന്മൂലനം ചെയ്യണമെങ്കില്‍ ജനങ്ങള്‍ ഭഗവത് ഗീത ഉപദേശം ഹൃദിസ്ഥമാക്കുകയെ വഴിയുളളുവെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചു. കുരുക്ഷേത്രയില്‍ രാജ്യാന്തര ഗീതാ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

രാഷ്ട്രീയക്കാരും ഗീത ശീലമാക്കണം. ഇത് രാഷ്ട്രീയക്കാര്‍ക്ക് കൃത്യമായ ദിശബോധം നല്‍കും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഗീതാ ഉപേദശം രാജ്യത്ത് മാത്രമല്ല ലോകമൊട്ടാകെ  ഒരേ പോലെ പ്രസക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു