ദേശീയം

ബിജെപിക്കെതിരെ പുതിയ പാര്‍ട്ടിയുമായി ഹരിയാനയിലെ ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്


കുരുക്ഷേത്ര: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കവുമായി ബിജെപിയുടെ കുരുക്ഷേത്ര എംപി രാജ്കുമാര് സൈനി രംഗത്ത്. ഇതിന്റെ മുന്നോടിയായി 31 അംഗസമിതി രൂപികരിച്ചുകൊണ്ടായിരുന്നു ഒബിസി സമുദായത്തിലെ പ്രമുഖനായ നേതാവായ സൈനിയുടെ നീക്കം.

കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി  വിവിധ പാര്‍ട്ടികള്‍ പിന്നോക്കവിഭാഗങ്ങളെയും ദരിദ്രകര്‍ഷകരെയും വെറും വോട്ടുബാങ്കായി മാത്രം ഉപോയോഗിക്കുകയായിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. നമുക്ക് ഇതിനായി ബാലറ്റിലൂടെ യുദ്ധം ചെയ്യാമെന്നും പൊതുറാലിയില്‍ പങ്കെടുത്ത് ബിജെപിയെ വെല്ലുവിളിച്ചായിരുന്നു പരസ്യപ്രഖ്യാപനം.

അന്‍പത് മിനിറ്റ് നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ പുതിയ പാര്‍്ട്ടി രൂപികരിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അദ്ദേഹം തേടി. ഈ സമയം കൈകളുയര്‍ത്തി അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുറച്ചുമാസത്തിനുള്ളില്‍ പുതിയപാര്‍ട്ടി രൂപികരിക്കുമെന്നും അദ്ദേഹം അനുയായികള്‍ക്ക് ഉറപ്പുനല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'