ദേശീയം

ഹാദിയയുടെ മാനസികനില ശരിയല്ലെന്ന് പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

സമകാലിക മലയാളം ഡെസ്ക്

ഹാദിയയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍. 'ഞാന്‍ വൈക്കത്തപ്പന്റെ പരമ ശിവന്‍ എന്ന് വിളിക്കുന്ന അഖില ഹാദിയ അള്ളാഹു എന്ന് വിളിക്കുന്ന ദൈവം ആ സഹോദരിയോട് നീതി കാണിച്ചു'- എന്നാണ് രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. 

'അഖില ഹാദിയ യെ വച്ച് വടം വലിച്ചാല്‍, ആ സഹോദരിക്ക് 'മാനസിക നില ശരിയല്ല' എന്നൊക്കെ കള്ളം പറഞ്ഞാല്‍... ഭഗവാന്‍ ശ്രീ പരമശിവന്‍ നമ്മളോട് പൊറുക്കില്ല.. മാതാ പിതാക്കളുടെ വിഷമം മനസിലാക്കുന്നു... പക്ഷെ എത്ര കാലം അഖില ഹാദിയയെ പൂട്ടിയിടും' എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

- സുപ്രീം കോടതിയുടെ ചരിത്രപരമായ "Gandhian Balancing Act" - ( 2 Point, 1 Minute )

** ഞാൻ വൈക്കത്തപ്പന്റെ പരമ ശിവൻ എന്ന് വിളിക്കുന്ന അഖില ഹാദിയ അള്ളാഹു എന്ന് വിളിക്കുന്ന ദൈവം ആ സഹോദരിയോട്‌ നീതി കാണിച്ചു 
** ന്യൂസ്‌ റിപ്പോർട്ട് പറയുന്നു : Chief Justice of India പറഞ്ഞു - "ഇത്രയും സങ്കീർണത ഉള്ള ഒരു കേസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല"

(1) ബഹളം വച്ചതു കൊണ്ട് കാര്യമില്ല.... നീതി നടപ്പാക്കാൻ നമുക്കാകണം. സുപ്രീം കോടതി വളരെ ബോധപൂർവം "balanced" ആയ ഒരു നിലപാട് എടുത്തു. ( അഖില ഹാദിയ യെ മൂന്നാമത് ഒരു സ്ഥലത്തേക്ക് മാറ്റണം എന്ന ആവശ്യം ആദ്യം മുതലേ ഉന്നയിച്ച കാര്യം അഭിമാനത്തോടെ സൂചിപ്പിക്കട്ടെ

(2) അഖില ഹാദിയ യെ വച്ച് വടം വലിച്ചാൽ, ആ സഹോദരിക്ക് "മാനസിക നില ശരിയല്ല" എന്നൊക്കെ കള്ളം പറഞ്ഞാൽ... ഭഗവാൻ ശ്രീ പരമശിവൻ നമ്മളോട് പൊറുക്കില്ല.. മാതാ പിതാക്കളുടെ വിഷമം മനസിലാക്കുന്നു... പക്ഷെ എത്ര കാലം അഖില ഹാദിയയെ പൂട്ടിയിടും ??

ദയവായി ഈ വിഷയം സമചിത്തതയോടെ, സമവായത്തോടെ ...Balanced ആയി അവസാനിപ്പിക്കണം.. ഞാൻ മാത്രമല്ല Supreme Court പോലും "Balance" ചെയ്യുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്