ദേശീയം

തന്റെ സംസ്ഥാനത്ത് പത്മാവതി പ്രദര്‍ശിപ്പിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയെക്കുറിച്ച് പൊതുപ്രവര്‍ത്തകര്‍ അഭിപ്രായം പറയരുതെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ അഭിപ്രായ പ്രകടനവുമായി ബിഹാര്‍ മുഖ്യമന്ത്രി. ബീഹാറില്‍ പത്മാവതി പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞത്.

'പത്മാവതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സംവിധായകന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അതുവരെ ചിത്രം ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ല'- നിതീഷ് വ്യക്തമാക്കി. ബിഹാര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ക്രിഷ്ണകുമാര്‍ റിഷിയും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. ചിത്രത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാതെ സിനിമ പ്രദര്‍ശിപ്പിക്കിെല്ലന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവരും പൊതുപ്രവര്‍ത്തകരും പത്മാവതിയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചിത്രത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കുമുള്ള മറുപടി കൂടിയായിരുന്നു സുപ്രീംകോടതിയുടെ വിധി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി