ദേശീയം

ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ 800ഓളം വരുന്ന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദിവസവും ദേശീയ ഗാനം കേള്‍പ്പിക്കണം എന്നാണ് ഉത്തരവ്. രാവിലെ 7മണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയ ഗാനം കേള്‍പ്പിക്കേണ്ടത്. സാമൂഹിക നീതി വകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്. 

സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവില്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലുകളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികളില്‍ ദേശ ഭക്തി ഉണര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു