ദേശീയം

ജിഗ്നേഷ് മേവാനിക്ക് അരുന്ധതി റോയിയുടെ സഹായം; തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് മൂന്നു ലക്ഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ സഹായം. മേവാനിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് അരുന്ധതി റോയി മൂന്നു ലക്ഷം രൂപ സംഭാവന നല്‍കി. 

വെബ് സൈറ്റ് വഴി ജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ച് തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുമെന്നാണ് മേവാനി പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്‍പതു ലക്ഷം രൂപയാണ് ചുരുങ്ങിയ ദിവസം കൊണ്ട് മേവാനിയുടെ ഫണ്ടില്‍ ലഭിച്ചത്. ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് മേവാനി ഫണ്ടിനായി അഭ്യര്‍ഥന നടത്തുന്നത്.

ദലിത് പ്രസ്ഥാനത്തിനു നല്‍കിയ പിന്തുണയ്ക്ക് അരുന്ധതി റോയിക്ക് മേവാനി ഫെയ്‌സ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചു. 

മേവാനിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും മേവാനി നിരസിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്