ദേശീയം

ചികിത്സിക്കാന്‍ പണമില്ല: കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

നാമക്കല്‍: ചികിത്സിക്കാന്‍ കാശില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശിനിയായ അന്‍പുക്കൊടിയാണ് തന്റെ ആറ് മാസം പ്രായമുള്ള മകന്‍ സര്‍വിനൊപ്പം ആത്മഹത്യ ചെയ്തത്. കുഞ്ഞിന് ഡെങ്കിപ്പനി പിടിപെട്ടതിനെത്തുടര്‍ന്ന് ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെയാണ് അന്‍പുക്കൊടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കുഞ്ഞിന് പനി പിടിപെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവ് പെരിയസാമിയോടൊപ്പം സേലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. കുഞ്ഞിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ചികിത്സയ്ക്കായി ദിനവും 4000 രൂപ വീതം ചെലവാകുമെന്നും ഇവരെ അറിയിച്ചു. ബാര്‍ബറായ ഭര്‍ത്താവിന് ഈ തുക താങ്ങാന്‍ കഴിയില്ലെന്ന് മനസിലാക്കിയ അന്‍പുക്കൊടി തിരികെ വീട്ടിലെത്തിയതു മുതല്‍ അസ്വസ്ഥയായിരുന്നു.

പെരിയസാമി പിറ്റേന്ന് പുലര്‍ച്ച എഴുന്നേല്‍ക്കുമ്പോഴാണ് അന്‍പുകൊടിയെയും കുഞ്ഞിനെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റിനകത്ത് ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍വിനെ കൂടാതെ ഒമ്പത് വയസുകാരിയായ മകളും ദമ്പതികള്‍ക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി