ദേശീയം

വീണ്ടും പാക്ക് പ്രകോപനം;ഇന്ത്യന്‍ ജവാന്‍ വീരമൃത്യൂ വരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാക്കിസ്ഥാന്‍ സേനയുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൂച്ച് സെക്ടറില്‍ കൃഷ്ണ ഘാട്ടി, കര്‍മാരാ മേഖലയിലാണ് യാതൊരു പ്രകോപനവും ഇല്ലാതെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. രാവിലെ 10.35 ഓടേയാണ് ആക്രമണം ആരംഭിച്ചത്. പാക്ക് പ്രകോപനത്തിന് ശക്തമായ മറുപടി നല്‍കിയതായി സേനാവൃത്തങ്ങള്‍  അറിയിച്ചു. 

തുടര്‍ച്ചയായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു മാസമായി അതിര്‍ത്തി വഴിയുളള വ്യാപാരം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനിടെ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്