ദേശീയം

ചരക്ക് കപ്പല്‍ മുങ്ങി പതിനൊന്ന് ഇന്ത്യക്കാരെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി പതിനൊന്ന് ഇന്ത്യക്കാരെ കാണാതായി. കപ്പല്‍ ജീവനക്കാരായ മറ്റു 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. പസഫിക് സമുദ്രത്തിലെ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്.  ഫിലിപ്പീന്‍സ് തീരത്തിന് 280 കിലോമീറ്റര്‍ ദുരത്തുകൂടി സഞ്ചരിക്കുന്നതിനിടെ കപ്പലില്‍ നിന്ന് അപായ സിഗ്നല്‍ ലഭിച്ചിരുന്നുവെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട കപ്പലിന് സമീപത്തുകൂടി കടന്നുപോയ മറ്റൊരു കപ്പലിലെ ജീവനക്കാരാണ് 15 പേരെ രക്ഷപ്പെടുത്തിയത്. കാണാതായ ജീവനക്കാര്‍ക്ക്  വേണ്ടിയുളള തിരച്ചില്‍ ആരംഭിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്