ദേശീയം

രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സോണിയ ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി  വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സോണിയാ ഗാന്ധി. വര്‍ഷങ്ങളായി നിങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന്  ഉടന്‍ ഉത്തരമാകാന്‍ പോകുന്നതായും ഒരു ദേശീയ മാധ്യമത്തോട് സോണിയ ഗാന്ധി പ്രതികരിച്ചു.  ദീപാവലിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇതിന്റെ ഭാഗമായി സംസ്ഥാനതലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ വ്യാപക അഴിച്ചുപണി നടക്കുകയാണ്. കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ക്ക് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്ന പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലെ സ്ഥിതി അനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്കുളള സോണിയ ഗാന്ധിയുടെ കടന്നുവരവ് പോലെ ഏകപക്ഷീയമായി രാഹുല്‍ ഗാന്ധിയും അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം