ദേശീയം

യെച്ചൂരിയെ തള്ളി സിസി; കോണ്‍ഗ്രസുമായി സഖ്യം വേണ്ട; പിന്നോട്ടില്ലെന്ന് ബംഗാള്‍ ഘടകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് കേന്ദ്രകമ്മിറ്റി തള്ളി. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാല്ലെന്നും അടുത്ത സിസിയില്‍ വിഷയം ഉന്നയിക്കുമെന്നും യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകം അറിയിച്ചു. വിഎസ് അച്യുതാനന്ദന്‍ യെച്ചൂരിയെ പിന്തുണച്ചു.

ബിജെപിയെ താഴെയിറക്കലാണ് പ്രഥമലക്ഷ്യം എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച കരട് രേഖയില്‍ പറയുന്നു. ഇതേ കാര്യം തന്നെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ടുവെച്ച കരട് രേഖയിലും പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളോട് സഖ്യമുണ്ടാക്കണമെന്ന യെച്ചൂരിയുടെ നിലപാട് കാരാട്ടും കൂട്ടരും തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് ബിജെപിയുടെ അതേ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ് എന്നാണ് കാരാട്ട് പക്ഷത്തിന്റെ വാദം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ തിരിച്ചടിയാകുമെന്നും ബിജെപിക്ക് കാലുറപ്പിക്കാന്‍ അവസരം നല്‍കലാകും അതെന്നും കേരള ഘടകം ശക്തമായി വാദിച്ചു. 

കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കേണ്ടത് ജനുവരിയില്‍ നടക്കാനിരിക്കുന്ന സിസിയില്‍ ആണെന്നും ഇപ്പോള്‍ വോട്ടെടുപ്പ് നടത്തേണ്ടതില്ലെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് കേരളഘടകം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ