ദേശീയം

ചരിത്രം കുറിക്കാന്‍ 20 വ്യോമസേന വിമാനങ്ങള്‍ എക്‌സ് പ്രസ് വേയില്‍ പറന്നിറങ്ങും

സമകാലിക മലയാളം ഡെസ്ക്

ലക്‌നോ: എക്‌സ്പ്രസ് വേയില്‍ 20 വിമാനങ്ങള്‍ ഒന്നിച്ചിറക്കി ചരിത്രം കുറിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന. ലക്‌നോ- ആഗ്ര എക്‌സ്പ്രസ് വേയില്‍ ഈ മാസം 24 നാണ് വിമാനങ്ങള്‍ പറന്നിറങ്ങുക. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 20 മുതല്‍ എക്‌സ്പ്രസ് വേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആദ്യമായി ഒരു എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന സവിശേഷതയുമുണ്ട്. വെളളപ്പൊക്കം അടക്കമുളള അടിയന്തര സാഹചര്യങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉപയോഗിക്കുന്ന എഎന്‍-32 വിമാനമാണ് പറന്നിറങ്ങുക. ഇതിന് പുറമേ മിറാഷ് 2000, സുഖോയ് 30 എംകെഐ എന്നി വിമാനങ്ങളാണ് ഹൈവേയില്‍ ഇറങ്ങുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ എക്‌സ്പ്രസ് വേയെ  പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ അഭ്യാസപ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്