ദേശീയം

മുസ്ലീം, ക്രിസ്ത്യന്‍ തീവ്രവാദികള്‍ എന്ന ഒന്നില്ല; ഒരു മതത്തിനും മത പരിവര്‍ത്തനത്തിനുള്ള അവകാശവുമില്ലെന്ന് ദലൈലാമ

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട തീവ്രവാദികള്‍ ഇല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഏത് മത വിശ്വാസി ആയിരുന്നാലും, തീവ്രവാദത്തിലേക്ക് ചേക്കേറി കഴിഞ്ഞാല്‍ പിന്നെ അവര്‍ മതത്തിന്റെ ഭാഗമല്ലാതെയാകുമെന്ന് ദലൈലാമ പറഞ്ഞു. 

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു ദലൈലാമയുടെ പ്രതികരണം. മ്യാന്‍മറിലെ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും ദലൈലാമ ആശങ്ക പ്രകടിപ്പിച്ചു. 

വ്യത്യസ്തമായ മതങ്ങളില്‍ വിശ്വസിക്കുന്ന ജനങ്ങളാണ് ഇന്ത്യയിലുള്ളത്. അവര്‍ തങ്ങളുടെ മതങ്ങളേയും വിശ്വാസങ്ങളേയും സംരക്ഷിക്കും. എന്നാല്‍ ഒരു മത വിഭാഗത്തിനും മത പരിവര്‍ത്തനത്തിനോ, മതപ്രചാരണത്തിനോ ഉള്ള അവകാശമില്ലെന്നും ദലൈലാമ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്