ദേശീയം

ബീഫ് നിരോധിക്കില്ലെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ഷില്ലോംഗ്: മേഘാലയത്തില്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

ബീഫ് നിരോധനമോ നിയന്ത്രണമോ പോലുള്ള ഒരു നയവും ബിജെപിക്കില്ല. മെയ് 23ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം കാലകളെ കൂട്ടത്തോടെ കടത്തുന്നത് നിയന്ത്രിക്കാന്‍ മാത്രമായിരുന്നെന്നും സംസ്ഥാന ബി്‌ജെപി അധ്യക്ഷന്‍ വ്യക്തമാക്കി

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായി സംസ്ഥാനത്ത് അടുത്തവര്‍ഷമാണ് നിയമസഭാ തെരഞ്ഞടുപ്പ്. ബീഫ് നിരോധനത്തിനെതിരെ മേഘാലയവും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപിയിലെ പല പ്രമുഖരും പാര്‍ട്ടി വിട്ടിരുന്നു. പിഎ സാങ്മ ഉള്‍പ്പടെ നിരവധി മുതിര്‍ന്ന നേതാക്കളും ബീഫ്  നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ