ദേശീയം

ഷാ രാജകുമാരനെക്കുറിച്ച് ഞാന്‍ മിണ്ടില്ല, ആരേയും മിണ്ടാന്‍ അനുവദിക്കില്ല; മോദിയെ വീണ്ടും പരിഹസിച്ച് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ബിജേപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് താന്‍ ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല എന്നാണ് രാഹുലിന്റെ ട്വീറ്റ്. 

ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദ വയറിന് വാര്‍ത്താ വിലക്കേര്‍പ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം വൈ ദിസ് കൊലവെറി എന്ന രാഹുലിന്റെ പരിഹാസം വന്‍ ശ്രദ്ധനേടിയിരുന്നു.

 ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ മോദി വിമര്‍ശനം കോണ്‍ഗ്രസിന് പ്രതിപക്ഷം എന്ന നിലയിലുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് വവഴിയൊരുക്കിയിരിക്കുകയാണ് എന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല