ദേശീയം

ദീപാവലി രാത്രി സ്‌കൂട്ടറില്‍ പറന്ന് മുഖ്യന്‍, ഹെല്‍മറ്റ് വീട്ടില്‍ വെച്ചു; കേസെടുക്കാത്തത് എന്തെന്ന് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം രാത്രി റൈഡിനിറങ്ങിയത്. എന്നാല്‍ ഹെല്‍മെറ്റ് വീട്ടില്‍ വെച്ച് യാത്രയ്ക്കിറങ്ങിയ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയരുകയാണ്.
ഹെല്‍മറ്റ് വയ്ക്കാതെയുള്ള മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ സ്‌കൂട്ടറിലെ യാത്രയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. 

മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നാണ് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഇതോടെ വ്യക്തമായാതായാണ് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയായിരുന്നു റാഞ്ചിയിലൂടെയുള്ള മുഖ്യമന്ത്രിയുടെ സ്‌കൂട്ടര്‍ യാത്ര പുറത്തുവിട്ടത്. ജൂലൈയില്‍ ഗുരുപൂര്‍ണിമ ദിനത്തില്‍ രഘുബര്‍ ദാസിന്റെ കാല് രണ്ട് സ്ത്രീകള്‍ കഴുകുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അന്നും വലിയ വിവാദം ജാര്‍കണ്ഡ് മുഖ്യമന്ത്രിക്കെതിരെ ഉയരുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്