ദേശീയം

മകളെ പീഡിപ്പിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട പിതാവിനെ തീവച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മകളെ പീഡനത്തിന് ഇരയാക്കിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ പിതാവിനെ തീവച്ച് കൊലപ്പെടുത്തി. ദാമോയിലെ ഹാത്ത മേഖലയില്‍ താമസിക്കുന്ന നര്‍മദ സാഹുവിനെയാണ് അയല്‍വാസിയും മകളെ പീഡിപ്പിച്ചെന്ന് സാഹു ആരോപിക്കുന്ന സച്ചിനും സുഹൃത്തുകളും ചേര്‍ന്ന് തീയിട്ട് കൊലപ്പെടുത്തിയത്.

15 കാരിയായ മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് അയല്‍വാസിയായ സച്ചിനെതിരെ സാഹു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സച്ചിനും സുഹൃത്തുകളായ രാജ്കുമാറും രാംകുമാറും ചേര്‍ന്ന് സാഹുവിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ മുന്നുപേരും ചേര്‍ന്ന് സാഹുവിന്റെ ദേഹത്ത് മണെണ്ണ ഒഴിച്ച് തീയിട്ടതെന്ന് പോലീസ് അറിയിച്ചു. 

ഗുരുതരമായി പരിക്കേറ്റ സാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്ന് പോലീസ് മേധാവി വിവേക് അഗര്‍വാള്‍ അറിയിച്ചു. എന്നാല്‍, സച്ചിന്‍ പീഡിപ്പിച്ചെന്ന ആരോപണം സാഹയുടെ മകള്‍ നിഷേധിച്ചതായും പോലീസ് മേധാവി അറിയിച്ചു. കൊലപാതകത്തിന്റെ കാരണം പീഡനമല്ലെന്നും യഥാര്‍ഥ കാരണം പോലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകള്‍ പീഡിപ്പിക്കപ്പെട്ടതായും എന്നാല്‍, പരാതി സ്വീകരിക്കാനും അന്വേഷിക്കാനും പോലീസ് തയ്യാറാകുന്നില്ലെന്നും ആരോപിക്കുന്ന സാഹയുടെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു