ദേശീയം

നോട്ടു അസാധുവാക്കലിന്റെ വാര്‍ഷികം; കരിദിനം ആചരിച്ച് പ്രതിഷേധിക്കാന്‍ ഒരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ബിജെപി സര്‍ക്കാര്‍ വീണ്ടും വിചാരമില്ലാതെ എടുത്ത തീരുമാനത്തില്‍ വീണ്ടും പ്രതിഷേധം രേഖപ്പെടുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിരിക്കുന്നത
. നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ഒരു തീരുമാനം എടുത്ത് ഒരു വര്‍ഷത്തിനുളളില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയധികം ഭേദഗതികള്‍ വരുത്തിയ സംഭവം ഇന്ത്യന്‍ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഇത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ആസൂത്രണത്തിന്റെ നേര്‍ സാക്ഷ്യമാണെന്നും ഗുലാം നബി ആസാദ്, ഡെറിക്ക് ഒബ്രെന്‍, ശരദ് യാദവ് എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 

പ്രതിപക്ഷ നിരയിലെ 18 പാര്‍ട്ടികള്‍ കരിദിനം ആചരിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടികള്‍ അവരുടെതായ നിലയില്‍ പ്രതിഷേധം രേഖപ്പെടുത്തും. എന്നാല്‍ നോട്ട് അസാധുവാക്കലിന് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സംയുക്ത കര്‍മ്മ പരിപാടിയ്ക്ക് രൂപം നല്‍കിയില്ല എന്നതും ശ്രദ്ധേയമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു