ദേശീയം

മോദി തരംഗം മങ്ങി; രാജ്യം ഭരിക്കാന്‍ യോഗ്യന്‍ രാഹുലെന്ന് ശിവസേന എംപി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യം ഭരിക്കാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയെന്ന് ശിവസേന എംപി സജ്ഞയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി തരംഗം മങ്ങിയെന്നും എംപി വ്യക്താമാക്കി. നിലവില്‍ എന്‍ഡിഎ ഘടകക്ഷി എന്നനിലയില്‍ ശിവസേന എംപിയുടെ പരാമര്‍ശം വരും എന്‍ഡിഎ ക്യംപിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനാകില്ല. ബിജെപിക്ക് വലിയ മുന്‍തൂക്കമുള്ള ഗുജറാത്ത്ില്‍ ജിഎസ്ടി ഒരു വെല്ലുവിളിയാകില്ലെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിലായിരുന്നു റാവത്ത് നിലപാട് വ്യക്തമാക്കിയത്. മോദി തരംഗം മങ്ങുന്നതിന്റെ കാഴ്ചയാണ് ജിഎസ്ടിക്കെതിരെ ഗുജറാത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു
 
രാജ്യം ഭരിക്കാന്‍ യോഗ്യനായ രാഹുല്‍ ഗാന്ധിയെ പപ്പു എന്നും വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ സമൂഹമാധ്യമങ്ങളില്‍ പപ്പു എന്നുവിളിച്ച് അവഹേളിക്കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തെ ജനങ്ങളാണ് പ്രധാന രാഷ്ട്രീയ ശക്തി. അവര്‍ക്ക് പപ്പുവിനെ പോലെയുള്ളവരെ ഇനിയും സൃഷ്ടിക്കാനാവുമെന്ന് ബിജെപിയെ സജ്ഞയ് പരിഹസിക്കുകയും ചെയ്തു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൂറ് രാഹുല്‍ ഗാന്ധി വന്നാലും മോദി തരംഗത്തിനു മുന്നില്‍ പിടിച്ചുനില്‍്ക്കാനാവില്ലെന്നായിരുന്നു സജ്ഞയ് റാവത്തിന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി