ദേശീയം

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുക ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം; പാര്‍ട്ടിയിപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷമാകും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുക എന്ന സൂചന നല്‍കി കോണ്‍ഗ്രസ്. നേരത്തെ, ദീപാവലിക്ക് ശേഷം രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുത്തേക്കും എന്നായിരുന്നു വാര്‍ത്തകള്‍. 

ഗുജറാത്ത്, ഹിമാചല്‍ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക ശേഷം മാത്രമേ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കാന്‍ വ്യക്തമാക്കി. പാര്‍ട്ടി ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറി. ആ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുക്കുകയുള്ളെന്നാണ് അജയ് മാക്കാന്റെ പ്രതികരണം. 

അതിനിടെ മോദിയെ താഴ്ത്തിയും, രാഹുലിനെ പ്രശംസിച്ചുമുള്ള ശിവസേനയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയിലിരുന്ന പ്രതിപക്ഷത്തിന്റെ പണി എടുക്കേണ്ടതില്ലെന്നായിരുന്നു ശിവസേനയ്ക്കുള്ള ഫട്‌നാവിസിന്റെ മറുപടി. 

മോദി തരംഗം ഇന്ത്യയില്‍ അവസാനിച്ചു എന്നും, രാജ്യം ഭരിക്കാന്‍ രാഹുല്‍ പ്രാപ്തനാണെന്നുമുള്ള ശിവസേന തലവന്‍ സഞ്ജയ് റാവത്തിന്റെ വാക്കുകളായിരുന്നു ബിജെപിയെ ചൊടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം