ദേശീയം

ജിഎസ്ടിയിയെ പഴിചാരി എക്‌സൈസ് വകുപ്പ്; പ്രതീക്ഷിച്ച നികുതി വരുമാനം ലഭിക്കില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ:ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനു  പ്രതീക്ഷിച്ച നികുതിവരുമാനം  ലഭിക്കില്ലെന്ന് എക്‌സൈസ് വിഭാഗം. ഇതിന് കാരണം ജിഎസ്ടി നടപ്പാക്കിയതിലെ പ്രശ്‌നങ്ങളാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍പഴ്‌സന്‍ വനജ.എന്‍.സര്‍ന പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിയെ മുന്‍ നിര്‍ത്തിയായിരുന്നു വനജയുടെ പരാമര്‍ശം

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കസ്റ്റംസ് നികുതിയിനത്തിലൂടെയും ജിഎസ്ടിയിലൂടെയും 9.68 ലക്ഷം കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം. എന്നാല്‍ ഇതു നേടാനാകില്ലെന്നാണു എക്‌സൈസ്  വിഭാകം നല്‍കുന്ന മുന്നറിയിപ്പ്. പുതിയ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വരുമാനലക്ഷ്യത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനു നീക്കമില്ലെന്നും വനജ പറഞ്ഞു. ആറുമാസം കൊണ്ട് ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും ്അവര്‍ വ്യക്തമാക്കി

നികുതി അടയ്ക്കുന്നതിലെ പാളിച്ചകളുടെ പേരില്‍ വ്യാപാരികള്‍ക്കു പിഴ ചുമത്തില്ല. എന്നാല്‍ സാമ്പത്തിക വകുപ്പിന്റെ ഇന്റലിജന്റ്‌സ് വിഭാഗം ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കയറ്റുമതിക്കാര്‍ക്കുള്ള റീഫണ്ട് ഇനത്തില്‍ ഇതുവരെ 200 കോടി രൂപയ്ക്കടുത്ത് നല്‍കിയിട്ടുണ്ടെന്നും വനജ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു