ദേശീയം

നജീബിന്റെ തിരോധാനം; എബിവിപി പ്രവര്‍ത്തകരുടെ നുണപരിശോധന ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റ തിരോധാനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ എബിവിപി പ്രവര്‍ത്തകരെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും. സിബിഐയുടെ ഹര്‍ജിയെത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

നേരത്തേ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹി കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നത് കോടതി ജനുവരി 24 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് നീട്ടിവെച്ച കീഴ്‌ക്കോടതി നടപടിയെ ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു, തിരോധാനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ അടുത്ത വാദം കേള്‍ക്കലില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനഞ്ചിനായിരുന്നു സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാകുന്നത്. കാണാതാകുന്ന ദിവസം സര്‍വകലാശാലയിലെ ഒരു സംഘം എബിവിപി പ്രവര്‍ത്തകരുമായി നജീബ് സംഘര്‍ഷത്തിലേര്‍പ്പെടുകയും ഇവര്‍ നജീബിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. നജീബിന്റെ തിരോധാനത്തിന് പിന്നില്‍ എബിവിപി,ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാരോപിച്ച് കടുത്ത പ്രതിഷേധങ്ങളാണ് നടന്നത്. എന്നാല്‍ നജീബിനെ കാണാതായി ഒരുവര്‍ഷം കഴിയുന്നതുവരെ കേസില്‍ കാര്യമായ അന്വേഷണ പുരോഗതിയൊന്നും നടന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി