ദേശീയം

ആധാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; പ്രധാനമന്ത്രിക്ക് കത്ത് അയക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആധാര്‍ നിര്‍ബന്ധമാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി . ഇത് ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് താന്‍ കത്ത് അയക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി , ആധാര്‍ നിര്‍ബന്ധമാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയാന്‍ നടപടി സ്വീകരിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രത്യാശ പ്രകടിപ്പിച്ചു. 

ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാനം വാരമാണ് വാദം കേള്‍ക്കുക. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിരെ സമര്‍പ്പിച്ചിട്ടുളള ഒരു കൂട്ടം ഹര്‍ജികളും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. ആധാറിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്