ദേശീയം

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം,ഐടി; നിര്‍മലാ സീതാരാമന് പ്രതിരോധം നല്‍കി മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാണിജ്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന നിര്‍മലാ സീതാരാമനെ കേന്ദ്ര പ്രതിരോധ മന്ത്രിയാക്കി മന്ത്രിസഭാ പുനഃസംഘടന. ഇന്ദിരാ ഗാന്ധിക്ക്‌ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയിലേക്കെത്തുന്ന ആദ്യ വനിതയാണ് നിര്‍മലാ സീതാരാമന്‍. പീയുഷ് ഗോയലിനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഐടി, ടൂറിസം വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ജപ്പാന്‍ സ്ന്ദര്‍ശനം കഴിഞ്ഞ അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചെത്തി പ്രതിരോധ മന്ത്രി പദവി നിര്‍മലാ സീതാരാമന് കൈമാറും. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതോടെയാണ് അരുണ്‍ ജെയ്റ്റ്‌ലിക്ക പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല കൂടി ലഭിക്കുന്നത്. 

കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിനെ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കി. പീയുഷ് ഗോയലാണ് പുതിയ റെയില്‍വേ മന്ത്രി. ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്ക് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്.

ധര്‍മേന്ദ്ര പ്രധാന പെട്രോളിയം വകുപ്പിന് പുറമെ നൈപ്യുണ്യ വികസന മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു