ദേശീയം

ദളിതര്‍ക്കുള്ള ഭൂമിക്ക് കൈക്കൂലി ആവശ്യപ്പെട്ടു; എംഎല്‍എ ഓഫീസില്‍ വെച്ച് കര്‍ഷകര്‍ തീ കൊളുത്തി

സമകാലിക മലയാളം ഡെസ്ക്

കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ ഓഫീസില്‍ വെച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് രണ്ട് കര്‍ഷകര്‍. ഭരണകക്ഷിയിലെ ഒരു എംഎല്‍എയുടെ ഓഫീസില്‍ വെച്ചാണ് രണ്ട് യുവ കര്‍ഷകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. 

ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദളിത് വിഭാഗത്തിലോ, പിന്നോക്ക വിഭാഗത്തിലോ പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഭൂമിക്കായി തങ്ങളുടെ ഗ്രാമത്തിലെ റവന്യു ഓഫീസറെ ശ്രീനിവാസ്, പരശുരാമലു എന്നി രണ്ട് യുവാക്കള്‍ ചെന്ന കണ്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. 

ഭൂമി അനുവദിക്കണമെങ്കില്‍ 20000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു റവന്യു ഉദ്യോഗസ്ഥന്റെ നിലപാട്. ഇതോടെ ചില ഗ്രാമവാസികളേയും കൂട്ടി രണ്ട് യുവാക്കളും എംഎല്‍എയുടെ ഓഫീസിലേക്ക് കൈക്കൂലി ആവശ്യപ്പെട്ട കാര്യം അറിയിക്കാനെത്തി. എന്നാല്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും കാണാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു എംഎല്‍എ സ്വീകരിച്ചത്. 

എംഎല്‍എയുടെ നിലപാടില്‍ പ്രകോപിതരായ രണ്ട് യുവാക്കളും മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും, കൈക്കൂലി ആവശ്യപ്പെട്ടതായി തെളിഞ്ഞാല്‍ വില്ലേജ് റവന്യു ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് തെലങ്കാന ധനകാര്യ മന്ത്രിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്