ദേശീയം

അടവുനയം മാറും; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 21 വരെ ഹൈദരബാദില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കേണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 21 വരെ ഹൈദരബാദില്‍ നടക്കുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയ്യതി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടം സംഘടിപ്പിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. ഇത് രണ്ടാം തവണയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരബാദില്‍ നടക്കുന്നത്.

സിപിഎമ്മിന്റെ അടവ് രാഷ്ട്രീയ നയത്തില്‍ മാറ്റമുണ്ടാകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മാറിയ സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റമുണ്ടാകണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അതിന്റെ വേദിയായി മാറും പാര്‍ട്ടി കോണ്‍ഗ്രസെന്നും യെച്ചൂരി പറഞ്ഞു. കഴിഞ്ഞ കാല പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കാലയളവില്‍ നിന്നും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിനോടും ബിജെപിയോട് തുല്യഅകലമെന്നാതായിരുന്നു പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ മാറ്റം വേണമെന്നാണ് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെ്ട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അടവുനയത്തില്‍ മാറുമെന്ന് യെച്ചൂരി വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിനായാണ് പിബി യോഗം ഇന്നലെ ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്