ദേശീയം

പതജ്ഞലിയുടെ ച്യവനപ്രാശ പരസ്യത്തിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതജ്ഞലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഡാബര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സപ്തംബര്‍ 26വരെ കേസ് പരിഗണിക്കും വരെ പരസ്യം ഒഴിവാക്കാനാണ് കോടതിയുടെ ഉത്തരവ്

ഡാബറിന്റെ പരസ്യത്തിന് സമാനമായ രീതിയിലാണ് പതജ്ഞലിയുടെയും പരസ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാബര്‍ കോടതിയെ സമീപിച്ചത്. ഇത് മൂലം ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും ഡാബര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഡാബറിന്റെ ഈ വാദം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് മേല്‍കോടതിയെ സമീപിച്ചത്. മറ്റ് ബ്രാന്റുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതിനെതിരെ നേരത്തെയും പതജ്ഞലിക്കെതിരെ കോടതി പിഴ വിധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍