ദേശീയം

മോദിയുടെ ജന്മദിനത്തിന് ഞായറാഴ്ചയും സ്‌കൂളുകള്‍പ്രവര്‍ത്തിക്കും;വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും എത്തണമെന്ന് നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 ഞായറാഴ്ച സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അന്ന് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും സ്‌കൂളില്‍ എത്തണമെന്നും യുപി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. 

മോദിയുടെ ജന്മദിനം യുപിയിലെ 1.60 ലക്ഷം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ആഘോഷിക്കുമെന്നാണ്‌ യുപി വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്‌സ്വാള്‍ പറയുന്നത്‌. എംപിമാര്‍ ഏറ്റെടുത്തിരിക്കുന്ന തങ്ങളുടെ മണ്ഡലങ്ങളിലെ സ്‌കൂളുകളിലെത്തി, ശുച്ഛിത്വത്തിനായുള്ള മോദിയുടെ സന്ദേശം വിദ്യാര്‍ഥികളിലേക്ക എത്തിക്കണമെന്നും യുപി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് യുപി വിദ്യാഭ്യാസ മന്ത്രി പറയുന്നു. മോദിയുടെ ജീവിതം വിദ്യാര്‍ഥികള്‍ക്ക മാതൃകയാക്കാവുന്നതാണ്. പ്രതിസന്ധികളെ അതിജീവിച്ച് ഇന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും ശക്തനായ വ്യക്തി ആയിരിക്കുകയാണ് മോദി എന്നും യുപിയിലെ ബിജെപി വക്താക്കള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്