ദേശീയം

ഏഴു വയസുകാരന്റെ കൊലപാതകം: ഗുഡ്ഗാവില്‍ മദ്യശാലയ്ക്ക് തീയിട്ടു; പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്

സമകാലിക മലയാളം ഡെസ്ക്

ഗുഡ്ഗാവ്: ഗുഡ്ഗാവിസലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.

അക്രമാസക്തരായ പ്രതിഷേധക്കാര്‍ സ്‌കൂളിന് സമീപത്തെ മദ്യശാലയ്ക്ക് തീയിട്ടു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് പ്രതിഷേധം തുടങ്ങിയത്. നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ല. അറസ്റ്റിലായ ബസ് കണ്ടക്ടര്‍ മാത്രമല്ല കുറ്റവാളിയെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശൗചാലയത്തില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡന ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ സ്‌കൂള്‍ ബസിലെ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും