ദേശീയം

ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് ഭീഷണിയേ അല്ലെന്ന് കരസേന മേധാവി

സമകാലിക മലയാളം ഡെസ്ക്

ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് ഒരു തരത്തിലും ഭീഷണിയല്ലെന്ന് കരസേന മേധാവി ജനറല്‍ ബിബിന്‍ റാവത്ത്. ചൈനയുമായും പാക്കിസ്ഥാനുമായും ഒരേ സമയം യുദ്ധം ചെയ്യേണ്ടി വരുമെന്ന തന്റെ മുന്‍ പ്രസ്താവന പിന്‍വലിച്ചാണ് കരസേന മേധാവിയുടെ പുതിയ പ്രതികരണം. 

ഡെറാഡൂണില്‍ ശനിയാഴ്ച നടന്ന ഒരു പരിപാടിക്കിടയിലായിരുന്നു, വടക്കും, പടിഞ്ഞാറുമുള്ള രണ്ട് അയല്‍രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഒരേ സമയം യുദ്ധം ചെയ്യേണ്ടി വരമെന്ന പരാമര്‍ശം കരസേന മേധാവി പിന്‍വലിച്ചത്. 

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കരുതെന്നായിരുന്നു കരസേന മേധാവിയുടെ പരാമര്‍ശത്തിന് ചൈന മറുപടി നല്‍കിയത്. ദോക്ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റാവത്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍