ദേശീയം

ജെഎന്‍യുവില്‍ ഇടത്പക്ഷത്തിന് വന്‍വിജയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിനു വന്‍വിജയം. ജനറല്‍ സീറ്റുകളിലെല്ലാം സഖ്യം മികച്ച വിജയം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോ സെക്രട്ടറി എന്നീ നാല് കേന്ദ്രസീറ്റുകളിലും ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.  എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ് എന്നീ സംഘടനകള്‍ ചേര്‍ന്നതാണ് ഇടതുസഖ്യം. 

ഇടത് സ്ഥാനാര്‍ത്ഥി ഐസയുടെ ഗീതാകുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ നിധി ത്രിപാഥിയെ 464 വോട്ടിന് ഗീതാകുമാരി പരാജയപ്പെടുത്തി. ആകെ പോള്‍ ചെയ്ത 4620 വോട്ടുകളില്‍ 1506 വോട്ടുകളാണ് ഗീതാകുമാരിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാര്‍ഥി നിധി ത്രിപാഠിക്ക് 1042 വോട്ടാണ് ലഭിച്ചത്. സിമന്‍ സോയ ഖാനാണ് വൈസ് പ്രസിഡന്റ്(ഭൂരിപക്ഷം848 വോട്ട്) ജനറല്‍ സെക്രട്ടറിയായി ഇടതുസ്ഥാനാര്‍ഥി ദുഗ്ഗിരാല ശ്രീകൃഷ്ണനും(ഭൂരിപക്ഷം1107 വോട്ട്) ജോയന്റ് സെക്രട്ടറി സ്ഥാനാര്‍ഥി സുഭാന്‍ഷു സിങ്ങും(ഭൂരിപക്ഷം835 വോട്ട്) വിജയിച്ചു.

കൗണ്‍സിലര്‍ സീറ്റുകളിലും വന്‍ വിജയം നേടി വിവിധ പഠന വിഭാഗങ്ങളിലും ഇടതു സഖ്യം ആധിപത്യമുറപ്പിച്ചു. ജനറല്‍ സീറ്റുകളിലേയ്ക്കുള്ള വോട്ടെണ്ണല്‍ പുലര്‍ച്ചയോടെയാണ് പൂര്‍ത്തിയായത്. ഫലപ്രഖ്യാപനം ഔദ്യോഗികമായി തിങ്കളാഴ്ച മാത്രമേ ഉണ്ടാകൂ. കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥി യൂണിയന്‍ ഇടതു സഖ്യം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്