ദേശീയം

ത്രിപുരയിലും എബിവിപി തകര്‍ന്നടിഞ്ഞു; കോളജ് യൂണിയനുകള്‍ തൂത്തുവാരി എസ്എഫ്‌ഐ-ടിഎസ്‌യു സഖ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രിപുരയില്‍ കോളജ് യൂണിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ-ടിഎസ്‌യു സഖ്യത്തിന് ഉജ്വല വിജയം. 22 കോളജ് യൂണിയനുകളിലെ 778 സീറ്റില്‍ 751ലും എസ്എഫ്‌ഐ-ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ സഖ്യം വിജയിച്ചു. എബിവിപിക്ക് 27 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പലയിടത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും എബിവിപിക്ക് സാധിച്ചില്ല. 530 സീറ്റുകളില്‍ ഇടത് സഖ്യത്തിന് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. 

തോല്‍ക്കുമെന്ന ഭയം കാരണം പലയിടത്തും വോട്ടെടുപ്പ് അലങ്കോലപ്പെടുത്താന്‍ എബിവിപി ശ്രമിച്ചിരുന്നുവെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെയടക്കം ഇറക്കി പ്രചാരണം നടത്തിയിട്ടും എബിവിപിയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല. 

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ ഒരു സീറ്റിലും വിജയിച്ചില്ല. എന്‍എസ്‌യുഐയുടെ പൂര്‍ണ പരാജയം സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി ബിജെപി വളര്‍ന്നതിന്റെ സൂചനയാണെന്നും അതുകൊണ്ടാണ് എബിവിപിക്ക് 27 സീറ്റുകള്‍ ലഭിച്ചതെന്നും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ സുഭാഷ് ദാസ് പറയുന്നു.

ജെഎന്‍യു,ഡല്‍ഹി യൂണിവേഴ്‌സിറ്റ്കളില്‍ ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ത്രിപുരയിലും എബിവിപി പരാജയം ഏറ്റുവാങ്ങിയത്. രാജസ്ഥാനില്‍ എബിവിപി കോട്ടകളായിരുന്ന കോളജുകള്‍ എസ്എഫ്‌ഐ അട്ടിമറി വിജയം നേടി പിടിച്ചെടുത്തുരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്