ദേശീയം

പണിയെടുത്തില്ലെങ്കില്‍ പണം വാങ്ങരുതെന്ന് തമിഴ്‌നാട് എംഎല്‍എമാരോട് കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജോലി ചെയ്തില്ലെങ്കില്‍ വേതനമില്ലെന്ന തത്വം റിസോര്‍ട്ടില്‍ അഭയം നേടുന്ന തമിഴ്‌നാട് എംഎല്‍എമാര്‍ക്കും ബാധകമാണെന്ന് കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്റെ വിമര്‍ശനം.

ജോലി ചെയ്യാത്തവര്‍ക്ക് വേതനമില്ലെന്ന തത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ ബാധകം. റിസോര്‍ട്ടില്‍ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് ഇത് ബാധകമല്ലെയെന്നാണ്  കമല്‍ ചോദിക്കുന്നത്.

സമരത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് റിസോര്‍ട്ടുകളില്‍ അഭയം തേടുന്ന ജനപ്രതിനിധികള്‍ക്കെതിരെ കമല്‍ഹാസന്റെ വിമര്‍ശനം.


സമരം ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കോടതി താക്കീത് നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം പണിചെയ്യാതെ മാറി നില്‍ക്കുന്ന എംഎല്‍എമാര്‍ക്കും സമാനമായ താക്കീത് നല്‍കണമെന്നും കമല്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുന്നതായുയം കമല്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും