ദേശീയം

റൊഹിങ്ക്യകള്‍ക്കെതിരായ കേന്ദ്ര നിലപാട് മനുഷ്യാവകാശ വിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം. റോഹിങ്ക്യകള്‍ക്കെതിരായ കേന്ദ്ര നിലപാട് മനുഷ്യാവകാശ ലംഘനമാണെന്നും കേന്ദ്ര നിലപാടിനെതിരെ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

രോഹിംങ്ക്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് മനുഷ്യാവകാശ കമ്മിഷന്‍ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. റോഹിങ്ക്യകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും അവരെ തിരിച്ചയയ്ക്കണമെന്നുമാണ് കേന്ദ്ര നിലപാട്. റോഹിങ്ക്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ നേരത്തെ യുഎന്‍ രംഗത്തെത്തിയിരുന്നു. ഇതു തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ചു നിന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു