ദേശീയം

ഹിന്ദുവിനും മുസ്ലീമിനുമിടയില്‍ അതിരുവരയ്ക്കരുതെന്ന് മമതാ സര്‍ക്കാരിനോട് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടത്തരുതെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടിന് തിരിച്ചടി. ക്രമസമാധാനം തകരുമെന്ന കാരണത്താല്‍ വ്യക്തിയിടെ അവകാശത്തെ ഇല്ലായ്മ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. ഐക്യത്തോടെ ജീവിക്കുന്ന ഹിന്ദുവിനും മുസ്ലീമിനുമിടയില്‍ അതിരുവരയ്ക്കരുതെന്നും കോടതി വ്യക്തമാക്കി.

ഓരോ വ്യക്തിക്കും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ അവകാശമുണ്ട്. അതിന് മുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. വര്‍ഗീയ സംഘര്‍ഷങ്ങള്‍  ഒഴിവാക്കുന്നതിനായാണ് മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന് മമത നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്