ദേശീയം

പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധ മന്ത്രിയും  ലക്ഷ്മി സാമ്പത്തിക മന്ത്രിയും; വിചിത്ര വാദവുമായി വെങ്കയ്യ നായിഡു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനമന്ത്രിയുമായിരുന്നെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മൊഹാലിയില്‍ നടന്ന ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന് ദേവിമാരുടെ പങ്ക് അദ്ദേഹം വ്യക്തമാക്കി. 

അവരവരുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളണമെന്നും നായിഡു വിദ്യാര്‍ത്ഥികളോട് പറഞ്ഞു. കൂടെയുള്ളയാള്‍ക്ക് നമ്മുടെ മാതൃഭാഷ അറിയാത്ത സാഹചര്യത്തില്‍ മാത്രം മറ്റു ഭാഷകള്‍ സംസാരിച്ചാല്‍ മതി. 'രാമരാജ്യമാണ് ഇന്നും ചരിത്രത്തിലെ എറ്റവും മഹത്തായ കാലഘട്ടം എന്നാല്‍ അതിനെ കുറിച്ച് പറഞ്ഞാല്‍ ആളുകളിന്ന് വര്‍ഗ്ഗീയതയായിട്ടേ കാണൂ'. എന്നും അദ്ദേഹം പറഞ്ഞു.

എനിക്കൊപ്പമുള്ളവര്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ട് മനസു തുറന്നു സംസാരിക്കരുതെന്ന്. കാരണം ഞാന്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാണ്. എന്നാല്‍ ഞാന്‍ മനസു തുറന്നു സംസാരിച്ചാല്‍ അതെന്റെ ആരോഗ്യത്തെ ബാധിക്കുമത്രേ.. വെങ്കയ്യ നായിഡു പറയുന്നു.

രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ചര്‍ച്ചകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ പലരും അവരുടെ അഭിപ്രായം വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്ത് തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. എന്നാലത് ഭരണഘടനയുടെ ചട്ടക്കൂടിന് പുറത്ത് പോകരുത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ മതേതരത്വം കരുത്തുറ്റതാണെന്നും അതിന്റെ കാരണം രാജ്യത്തിന്റെ ഡിഎന്‍എയാണെന്നും അസഹിഷ്ണുതയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ