ദേശീയം

മോദിയെ പ്രശംസിച്ച് കമല്‍ഹാസന്‍; ഇടതാണെന്ന് തോന്നുന്നവര്‍ക്ക് അല്‍പ്പം വലത്തേക്ക് വരേണ്ടിവരും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നോട്ട് നിരോധനവും സ്വച്ഛഭാരതും നല്ല ആശയങ്ങളാമെന്ന് കമല്‍ ഹാസന്‍. മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ലെന്നും മധ്യപക്ഷത്താണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇടതുപക്ഷത്താണ് എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്‍പ്പം വലത്തേക്ക് വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല എന്ന് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍,ധരിച്ചിരുന്ന കറുത്ത ഷര്‍ട്ട് ചൂണ്ടുിക്കാട്ടി ഇതില്‍ കാവി ഉള്‍പ്പെടെ എല്ലാ നിറങ്ങളും ഉണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. 

തമിഴ് ജനതയ്ക്ക് വേണ്ടിയുള്ള ഏതാശയവുമായും കൈകോര്‍ക്കുമെന്നും ഈ രാജ്യത്തുള്ള ഏതാശയവുമായും നമുക്ക് യോജിച്ച് നില്‍ക്കേണ്ടി വരുമെന്നും രജനി കാന്തിനൊപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായി കമല്‍ഹാസന്‍ പറഞ്ഞു. 

ആരെങ്കിലും നേതാവിന്റെ തൊപ്പി അണിഞ്ഞേ പറ്റൂ. അത് മുള്‍ക്കിരീടമായിരിക്കുമെങ്കിലും. ആരെങ്കിലും ചളിക്കുണ്ട് പോലായിരിക്കുന്ന ഇവിടം വൃത്തിയാക്കി ആളുകള്‍ക്ക് വാസയോഗ്യമാക്കി കൊടുത്തേ പറ്റൂ. എനിക്ക് അധികാരത്തോട് ആര്‍ത്തിയില്ല. പക്ഷെ സാഹചര്യങ്ങളും ജനങ്ങളും ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കും. രാഷ്ട്രീയക്കാര്‍ തമിഴ്‌നാടിനെ വലിയ അധപതനത്തിലാണ് എത്തിച്ചിരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. 

കടപ്പാട്: ഇന്ത്യ ടുഡേ
 

അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ താല്‍പര്യമില്ല. നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണു തമിഴ്‌നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നു പുറത്തുകടക്കണമെന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഞാന്‍ മല്‍സരിക്കും,കമല്‍ ഹാസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ