ദേശീയം

ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാറ് മറയ്ക്കാതെ പൂജ

സമകാലിക മലയാളം ഡെസ്ക്

മധുരൈ: തമിഴ്‌നാട്ടിലെ മധുരയിലുള്ള ക്ഷേത്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാറ് മറയ്ക്കാന്‍ നല്‍കിയത് ആഭരണങ്ങള്‍. പൂജയുടെ ഭാഗമായാണ് ഏഴ് പെണ്‍കുട്ടികളെ പതിനഞ്ച് ദിവസം ഇത്തരത്തില്‍ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചത്. 

ഇതുവരെ ആര്‍ത്തവം വരാത്ത പെണ്‍കുട്ടികളെയാണ് ദേവിയാക്കാനായി ക്ഷേത്രത്തിലേക്കയയ്ക്കുക. ദൈവമെന്ന നിലയിലാണ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ പാര്‍പ്പിച്ചത്. മാതാപിതാക്കള്‍ തന്നെയാണ് കുട്ടികളെ ഇത്തരത്തില്‍ ആചാരങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. 

ഇത് മധുരയില്‍ പുരാതന കാലം മുതലേ നിലനില്‍ക്കുന്ന ഒരാചാരമാണ്. ഗ്രാമത്തില്‍ നിന്നും നിരവധിയാളുകളാണ് ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. സംഭവം നടക്കുമ്പോള്‍ അറുപതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.

സംഭവം അറിഞ്ഞതിന് പിന്നാലെ മധുരൈ കളക്ടര്‍ കെ വീര രാഘവ റാവു വിഷയത്തില്‍ ഇടപെട്ടു. ഒരു സംഘം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടികള്‍ക്ക് വസ്ത്രം നല്‍കി. പെണ്‍കുട്ടികള്‍ അധിക്രമം നേരിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!