ദേശീയം

ഗൗരിയെ കൊല്ലാനെത്തിയത് രണ്ടുപേര്‍: നിര്‍ണായക സാക്ഷിമൊഴി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണസംഘത്തിന് നിര്‍ണായക സാക്ഷി മൊഴി ലഭിച്ചതായി സൂചന.അയല്‍വാസിയായ വിദ്യാരര്‍ത്ഥിയാണ് മൊഴി നല്‍കിയിരിക്കുന്നത്.  രാജരാജേശ്വരി നഗറിലെ വീട്ടിന് മുന്നില്‍ ഗൗരി കൊല്ലപ്പെട്ട അഞ്ചിന് രാത്രി ഹെല്‍മറ്റ് ധരിച്ച രണ്ടു പേരാണ് ബൈക്കില്‍ എത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഇരുവരും തന്നെ കണ്ടിരുന്നതായും ഇവര്‍ കൊലപ്പെടുത്തുമെന്ന് ഭയമുള്ളതിനാല്‍ നഗരം വിട്ടു പോകുകയായിരുന്നുവെന്നും വിദ്യാര്‍ഥി മൊഴി നല്‍കി. 

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും സൂചന ലഭിക്കുന്നുണ്ട്. നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര താവ്‌ഡെയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്. സനാതന്‍ സന്‍സ്ഥയ്ക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതിനാണ് താവ്‌ഡെയെ കഴിഞ്ഞ വര്‍ഷം സിബിഐ കസ്റ്റഡിയിലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത