ദേശീയം

അഞ്ച്‌ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി; തമിഴ്‌നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട് ഉള്‍പ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ബന്‍വാരിലാല്‍ പുരോഹിതാണ് തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേല്‍ക്കുക. 

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. തമിഴ്‌നാടിന് പുറമെ അരുണാചല്‍ പ്രദേശ്, ബിഹാര്‍, അസം, മേഘാലയ എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാര്‍ ചുമതലയേല്‍ക്കും.

അസം ഗവര്‍ണറായിരുന്നു ബന്‍വാരിലാല്‍ പുരോഹിത്. വിദ്യാസാഗര്‍ റാവുവായിരുന്നു തമിഴ്‌നാടിന്റെ ഗവര്‍ണര്‍ പദവി കൂടി വഹിച്ചിരുന്നത്. ബി.ഡി.മിശ്ര- അരുണാചല്‍ പ്രദേശ്, സത്യ പല്‍ മാലിക്-ബിഹാര്‍, ജഗ്ദിഷ് മുക്തി-അസം, ഗംഗ പ്രസാദ്-മേഘാലയ എന്നിങ്ങനെയാണ് പുതിയ നിയമനം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ