ദേശീയം

പ്രതി സിനിമാ നടനാണ്, ജനങ്ങള്‍ക്ക് മാതൃകയാകേണ്ടയാള്‍: സല്‍മാനെ ജയിലിലടച്ച ശേഷം ജഡ്ജിയുടെ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ കോടതി വിധിച്ചു. വിധി പുറപ്പെടുവിച്ചതിന് ശേഷം പ്രതി ഒരു സിനിമാ നടനാണെന്നും എല്ലാവര്‍ക്കും മാതൃകയാകേണ്ട ആളാണെന്നുമായിരുന്നു ജഡ്ജിയുടെ വാക്കുകള്‍. 

'ആരോപണ വിധേയന്‍ ഒരു സിനിമാ താരമാണ്. ജനങ്ങള്‍ എപ്പോഴും പിന്തുടരുന്ന, നോക്കിനില്‍ക്കുന്ന ഒരാള്‍..'- ജഡ്ജി പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനാണ് സല്‍മാനെതിരെ ശിക്ഷ വിധിച്ചത്. 

ഉച്ചയ്ക്ക് 2.15ന് കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ള ജീപ്പില്‍ കനത്ത സുരക്ഷയോടെ സല്‍മാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണ് സല്‍മാന്റെ സെല്‍. ഇതേ ബാരക്കില്‍ തന്നെയാണ് സല്‍മാനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ പാര്‍പ്പിച്ചിരിക്കുന്നത്.

1998, 2006, 2007 കാലയളവുകളിലായി 18 ദിവസം സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ആശാറാം ബാപ്പു, ബന്‍വാരി ദേവി കേസിലെ പ്രതി മല്‍ക്കന്‍സിംഗ് വിഷ്‌ണോയ്, ലവ് ജിഹാദ് കൊലയിലെ പ്രതി ശംഭുലാല്‍ റീഗര്‍ തുടങ്ങിയവരാണ് ഈ ജയിലിലെ മറ്റു തടവുകാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്