ദേശീയം

എസ്‌സി-എസ്ടി നിയമം : സുപ്രീംകോടതി വിധിക്ക് മുമ്പത്തെ സാഹചര്യത്തിലെത്താന്‍ നിയമഭേദഗതി വേണമെന്ന് അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ : പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ശക്തിപ്പെടുത്തേണ്ടതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണം. സുപ്രീംകോടതി വിധിക്ക് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലെത്താന്‍ നിയമഭേദഗതി വേണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 


പട്ടികജാതി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സുപ്രീംകോടതി നിര്‍ദേശം കേന്ദ്രം അംഗീകരിക്കില്ല. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.  

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്ക് നിലവിലുള്ള സംവരണത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് അമിത് ഷാ ഇന്നലെയും വ്യക്തമാക്കിയിരുന്നു. ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള സംവരണ നയം മാറ്റണമെന്ന് ആവശ്യപ്പെടാന്‍ ആരും ധൈര്യപ്പെടില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്