ദേശീയം

രാജ്യത്തെ മുഴുവന്‍ ജനങ്ങളും ബിജെപിയെ തൂത്തെറിയുന്ന ദിവസംവരും: ചന്ദ്രബാബു നായിഡു

സമകാലിക മലയാളം ഡെസ്ക്

അമരാവതി: ഉടനേതന്നെ രാജ്യത്തെ എല്ലായിടത്തുനിന്നും ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുന്ന ദിവസം വരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. 
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവും എംഎല്‍എമാരും അമരാവതിയില്‍ ഇന്ന് സൈക്കിള്‍ റാലി നടത്തിയിരുന്നു. 

ഇപ്പോള്‍ ആന്ധ്രയിലെ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കുന്നില്ല, അതുപോലെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ ബിജെപിയെ തൂത്തെറിയുന്ന ദിവസം വരും, അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ തങ്ങളുടെ പ്രതിഷേധത്തിനൊപ്പം കൂടാത്തതിനേയും നായിഡു രൂക്ഷമായി വിമര്‍ശിച്ചു. മുമ്പ് ചില പാര്‍ട്ടികള്‍ ബ്രിട്ടിഷൂകാരോട് രഹസ്യധാരണയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതേവഴിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയോട് സഖ്യമുണ്ടാക്കിയിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ