ദേശീയം

ഏപ്രില്‍ പതിനെട്ടിനകം പ്രഖ്യാപനമുണ്ടാകണം: മോദിക്ക് ലിംഗായത്തുകളുടെ അന്ത്യശാസനം; കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ആഹ്വാനം

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ലിംഗായത്ത് വിഭാഗക്കാരോട് ആഹ്വാനം ചെയ്ത് മുതിര്‍ന്ന സന്യാസിനി മാതേ മഹാദേവി. ബസവ ജയന്തി ദിനമായ ഏപ്രില്‍ പതിനെട്ടിനകം ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കണമെന്ന് മോദിക്ക് അന്ത്യശാസനം നല്‍കിയിരിക്കുയാണ് മാതേ മഹാദേവി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ നുണ പറഞ്ഞ്  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ലിംഗായത്തുകള്‍ക്ക് പ്രത്യേക ന്യൂനപക്ഷ മതപദവി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരേയും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ല. ആര്‍എസ്എസും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ട്. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കി ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നാണ് അമിത് ഷാ ആരോപിക്കുന്നത്. 

കര്‍ണാടകയിലെ പ്രബല വിഭാഗമായ ലിംഗായത്തുകള്‍ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ളവരാണ്. ആര്‍എസ്എസിനെയും ലിംഗായത്തുകളെയും പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപിയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി