ദേശീയം

മോദിക്കെതിരെ കസേര എറിയണം : പ്രധാനമന്ത്രിയുടെ യോഗം അലങ്കോലമാക്കാന്‍ മേവാനിയുടെ ആഹ്വാനം ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കടന്നുകയറി കസേര എറിഞ്ഞ് പ്രതിഷേധിക്കാൻ കർണാടകയിലെ യുവാക്കളോട് ദളിത് നേതാവ് ജി​ഗ്നേഷ് മേവാനിയുടെ ആഹ്വാനം. ചിത്രദുർ​ഗയിൽ വാർത്താസമ്മേളനത്തിലാണ് ജി​ഗ്നേഷ് മേവാനി, മോദി വാ​ഗ്ദാനം ചെയ്ത രണ്ട് കോടി പേർക്ക് തൊഴിൽ  എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് പ്രശ്നമുണ്ടാക്കാൻ യുവാക്കളോട് ആവശ്യപ്പെട്ടത്. 

ബം​ഗളൂരുവിൽ 15 ന് നടക്കുന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കടന്നുചെല്ലണം. കസേരകൾ എടുത്തെറിഞ്ഞ്, യോ​ഗം തടസ്സപ്പെടുത്തണം. എന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വാ​ഗ്ദാനം ചെയ്ത ജോലി എവിടെ എന്ന് ചോദിക്കണം. ദളിത് നേതാവും ​ഗുജറാത്ത് എംഎൽഎയുമായ ജി​ഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. 

ജി​ഗ്നേഷ് മേവാനിയുടെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി രം​ഗത്തെത്തി. ജി​ഗ്നേഷ് മേവാനിയുടേത് പ്രധാനമന്ത്രിയുടെ റാലി അലങ്കോലമാക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പൊലീസിൽ പരാതി നൽകി. ബിജെപി ചിത്രദുർ​ഗ ജില്ലാ പ്രസിഡന്റ് കെ എസ് നവീനാണ് പൊലീസിൽ പരാതി നൽകിയത്. രാതി പരി​ഗണിച്ച് ചിത്രദുർ​ഗ പൊലീസ് മേവാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്