ദേശീയം

സുപ്രീം കോടതിക്കെതിരെ ജിഗ്നേഷ് മേവാനി; നിരീക്ഷണങ്ങള്‍ ദലിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമത്തില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം രാജ്യത്തെ ദലിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. 

അട്രോസിറ്റി കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യത്തെ ദലിതര്‍ക്കെതിരെ നടത്തിയ ജുഡീഷ്യല്‍ ആക്രമണമാണ്- മേവാനി പറഞ്ഞു. 

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുത് എന്നായിരുന്നു സുപ്രീംകോടതി വിധി. ഇതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നടത്തിയ ബാരത് ബന്ദ് അക്രമത്തില്‍ കലാശിക്കുകയും 12ഓളം ദലിതര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വിവിധ ദലിത് സംഘടനകള്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല