ദേശീയം

ഇതാണ് അദ്ദേഹത്തിന്റെ സ്ഥിരം ശൈലി, നിരാഹാരസമരത്തില്‍ വൈകി വന്ന രാഹുലിനെ പരിഹസിച്ച് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ദളിത് പീഡനങ്ങളില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച ഉപവാസത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വൈകി വന്നതിനെ പരിഹസിച്ച് ബിജെപി നേതാവ്. 'ഉപവാസത്തില്‍ പങ്കെടുക്കും, എന്നാല്‍ ഉച്ചയ്ക്ക് 12.45ന് ശേഷം തന്നെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് പറയുന്ന ആ നേതാവിനെ തനിക്ക് അറിയാന്‍ അതിയായ ആഗ്രഹമുണ്ട്' ബിജെപി ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ട്വിറ്ററില്‍ പരിഹസിച്ചു. ഇതിന് പുറമേ രാഹുല്‍ ഗാന്ധിയുടെ സ്ഥിരം ശൈലി അനുസരിച്ച് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി കാണുമെന്നും അമിത് മാള്‍വിയ ട്വിറ്ററില്‍ കുറിച്ചു. 'രാഹുല്‍ ഓണ്‍ എ ഫാര്‍സ് (rahul on farce)' എന്ന ഹാഷ് ടാഗോടെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇത്തരം പരിപാടി ഒരു പ്രഹസനമാണെന്നും ഐടി സെല്‍ മേധാവി ആരോപിച്ചു.

നേരത്തെ നിരാഹാര സമരംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ഹരീഷ് ഖുരാന രംഗത്തുവന്നിരുന്നു. നിരാഹാര സമരം നടത്തുന്നതിന് തൊട്ടുമുന്‍പ് അജയ് മാക്കന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റസ്‌റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് ഹരീഷ് ഖുറാന പുറത്തുവിട്ടത്. നിരാഹാരത്തിന് തൊട്ടുമുന്‍പാണ് ഇവരുടെ ഈ പ്രവൃത്തിയെന്ന് ഹരീഷ് ഖുറാന ട്വിറ്ററില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം നന്നായിട്ടുണ്ടെന്നും ഹരീഷ് ഖുറാന പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്